Friday, May 18, 2012
   
Text Size


ഏഴംകുളം പള്ളി കൂദാശ 4നും 5നും

അടൂര്‍: ഏഴംകുളം പട്ടാഴിമുക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശ മാര്‍ച്ച് 4, 5 തീയതികളില്‍ നടക്കും.

നാലിന് 2.30ന് സ്വീകരണ ഘോഷയാത്ര പറക്കോട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് വലിയപള്ളിയില്‍ നിന്ന് ആരംഭിക്കും. നാലിന് പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം അനുഗ്രഹ പ്രഭാഷണവും, ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തോവോദോസ്യോസ് മെത്രാപ്പോലീത്ത ചികിത്സാ സഹായ ഫണ്ട് ഉദ്ഘാടനവും, കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത ചികിത്സാ സഹായ വിതരണവും നടത്തും.

 

അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും.രാത്രി ഏഴിന് കൂദാശ ഒന്നാം ഭാഗം. അഞ്ചിന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 11.30ന് മുന്‍ ഇടവക വികാരിമാരെയും വയോജനങ്ങളെയും ആദരിക്കല്‍ എന്നിവ നടക്കും.