റാന്നി : ഓഗസ്റ് 15നു നിലവില്‍ വന്ന നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ താല്‍ക്കാലിക ആസ്ഥാന മന്ദിരത്തിന്റെ കൂദാശ ഓഗസ്റ് 22നു ഉച്ചയ്ക്ക് 3 മണിക്ക് PHOTO GALLERY
നിലയ്ക്കല്‍ ഭദ്രാസനത്തിന്റെപ്രഥമ മെത്രാപ്പോലിത്താഅഭി. ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇട്ടിയപ്പാറയില്‍ നടന്നു. മന്ദിര ശുദ്ധീകരണ ശുശ്രൂഷയില്‍ ഭദ്രാസനത്തിലെ മുപ്പതോളം വൈദികര്‍ സഹകാര്‍മികരായി പങ്കെടുത്തു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ അഭി. തിരുമേനിയും വൈദികരും ചേര്‍ന്ന് നിലവിളക്കില്‍ ദീപം പകര്‍ന്നു പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ നാമം "നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് ഭദ്രാസന കേന്ദ്രം സെന്റ് തോമസ് അരമന"എന്ന് അഭി. തിരുമേനി പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ കരഘോഷത്തോടെ അതിനെ സ്വീകരിച്ചു. തണ്ണിത്തോട് സെന്റ് ആന്റണീസ് ആശ്രമ സുപ്പീരിയര്‍ വന്ദ്യ യാക്കോബ് റമ്പാന്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പ്രൊഫ. ജി. ജോണ്‍, ശ്രീ. കെ.വി.ജേക്കബ് സമീപ ദേവാലയങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം സഭാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് പുതിയ ഭദ്രാസനത്തിന്റെ വൈദികയോഗം അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

അരമനയുടെ വിലാസം അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്താ,
നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് ഭദ്രാസന കേന്ദ്രം,
സെന്റ് തോമസ് അരമന, പഴവങ്ങാടി പി.ഒ., റാന്നി,
കേരളം - 689673
Report : Benji Sankarathil