പ്രസ്തുത ചടങ്ങില്‍ മൈക്കിള്‍ ഗ്രിം (കൌണ്‍സില്‍മാന്‍), ജെയിംസ് എഡ് ഓഡ്ഡോ, സഭയിലെ വന്ദ്യ കോര്‍-എപ്പിസ്കോപ്പാമാര്‍, വൈദിക ശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്‍, ആത്മീയ പ്രമുഖര്‍, ഭദ്രാസന ഭാരവാഹികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, എക്യുമെനിക്കല്‍ കൌണ്‍സില്‍ അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.
ജനുവരി 21ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് 11ന് പുതിയ ദേവാലയ നിര്‍മ്മാണ സ്ഥലത്ത് താത്ക്കാലികമായി നിര്‍മ്മിച്ച പന്തലില്‍ ചേര്‍ന്ന് സമ്മേളനത്തില്‍ മാര്‍ നിക്കോളവോസ് അധ്യക്ഷത വഹിച്ചു. ഇടവകയുടെ വര്‍ദ്ധിച്ചു വരുന്ന അംഗത്വം മൂലം അനിവാര്യമായ ബ്രഹത്തായ ദേവാലയ നിര്‍മ്മാണം കൂട്ടായ പരിശ്രമത്തിലൂടെയും നിരന്തര പ്രാര്‍ത്ഥനയൂടെയും കഴിയുമെന്ന് പ്രത്യാശിക്കുന്നതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇടവകയുടെ സാരഥി ഫാ. അലക്സ് കെ.ജോയി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
പ്രവാസി സമൂഹത്തിലെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക കാല്‍വെയ്പ്പ് നടത്തിയ സ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ദേവാലയം പുരോഗതിയുടെ പുതിയ പന്ഥാവിലെത്തിയിരിക്കുന്ന ഈ സുദിനം ഇടവകാംഗങ്ങളുടെ ആത്മ സമര്‍പ്പണത്തിന്റെയും വിശ്വാസ സ്ഥിരതയുടെയും തെളിവായി കാണുന്നുവെന്നും വലിപ്പമേറിയ മന്ദിരത്തിലെന്നതിലുപരി ദൈവത്തെ അനുഭവിച്ചറിയുന്ന ആത്മീയ ശ്രോതസ്സ് ആയിത്തീരുവാനും വിശ്വാസികളുടെ അഭയകേന്ദ്രം ആകുവാനും പുതിയ ദേവാലയത്തിന് കഴിയണമെന്ന് മാര്‍ നിക്കോളവോസ് ഉത്ബോധിപ്പിച്ചു.
ഈ അനുഗ്രഹീതമായ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്നും സ്റാറ്റന്‍ ഐലന്റിന്റെ നാനാവിധ വളര്‍ച്ചയ്ക്ക് സമസ്ത മേഖലകളിലും ഗണ്യമായ സംഭാവന നല്‍കി വരുന്ന ഉന്നത സംസ്കാരമൂല്യം കാത്ത് സൂക്ഷിക്കുന്ന മലയാളി സമൂഹവുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കോണ്ഡഗ്രസ് മാന്‍ മൈക്കിള്‍ ഗ്രിം, കൌണ്‍സില്‍മാന്‍ ജെയിംസ് ഓഡ്ഡോ എന്നിവര്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഇടവകയുടെ മുന്‍ വികാരിമാരായ വന്ദ്യ റവ.പൌലോസ് ആദായി കോര്‍-എപ്പിസ്കോപ്പാ, ഫാ. ഫിലിപ്പ് സി.ഏബ്രഹാം എന്നിവരും ആശംസ നേര്‍ന്നു.
സെന്റ് ജോര്‍ജ് ദേവാലയത്തിലെ സ്ഥാപകാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ആദികാല അംഗങ്ങളെ അനുസ്മരിക്കുകയും അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഇടവക സെക്രട്ടറി ജോണ്‍ ചെറിയാന്‍ അവതാരക പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ഇതര ദേവാലയങ്ങളിലെ പുരോഹിതമാരായ ഫാ. ബേബി ജോണ്‍, ഫാ.ഡോ. സി.കെ.രാജന്‍, ഫാ. ആന്‍ഡ്രൂസ് ഇടിക്കുള, ഫാ. ജോര്‍ജ് ചെറിയാന്‍, ആര്‍ക്കിടെക്ട് വാലസ് കുമ്പെക്, അറ്റോര്‍ണി റിച്ചാര്‍ഡ് കുറേഷ്, നോര്‍ത്ത് ഫീല്‍ഡ് ബാങ്ക് വൈസ് പ്രസിഡന്റ് ഐസാ കാഹില്‍, ഭദ്രാസന കൌണ്‍സില്‍ അംഗം രാജു ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തകരായ മധു രാജന്‍, സുനില്‍ ട്രെസ്റാര്‍, രാജു പള്ളത്ത്, ജോസ് കാടാപ്പുറം മുതലായവര്‍ക്കും മറ്റ് സഹായസഹകരണം നല്‍കിയ എല്ലാ നല്ല ആളുകളോടും മലയാളി അസോസിയേഷന്റെയും കേരള സമാജത്തിന്റെയും പ്രസിഡന്റുമാരോടുള്ള നന്ദിയും കടപ്പാടും ഇടവക ട്രസ്റി ഈപ്പന്‍ തോമസ് പ്രകടിപ്പിക്കുകയുണ്ടായി
വാര്‍ത്ത അയച്ചത്: റെജി വര്‍ഗീസ്, പി.ആര്‍.ഒ.
സ്റാറ്റന്‍ ഐലന്റില്‍ ദേവാലയ നിര്‍മ്മാണത്തിന് തുടക്കമിട്ടു

ന്യൂയോര്‍ക്ക്: ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിന്ന പ്രൌഡമായ ചടങ്ങില്‍ പ്രതികൂല
കാലാവസ്ഥയെ അവഗണിച്ച് ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി സ്റാറ്റന്‍ ഐലന്റിലെ പ്രഥമ ഓര്‍ത്തഡോക്സ് ഇടവകയായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ പുതിയ ദേവാലയ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്ത ഗ്രൌണ്ട് ബ്രേക്കിംഗ് കര്‍മ്മം നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ മൈക്കിള്‍ ഗ്രിം (കൌണ്‍സില്‍മാന്‍), ജെയിംസ് എഡ് ഓഡ്ഡോ, സഭയിലെ വന്ദ്യ കോര്‍-എപ്പിസ്കോപ്പാമാര്‍, വൈദിക ശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്‍, ആത്മീയ പ്രമുഖര്‍, ഭദ്രാസന ഭാരവാഹികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, എക്യുമെനിക്കല്‍ കൌണ്‍സില്‍ അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.