Monday, February 06, 2012
   
Text Size


ഭാരതത്തിന്റെ പ്രഥമ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദര്‍ശനവും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനായി പരുമല സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍ എഴുതി തയ്യാറാക്കിയ ലഘു പുസ്തകം (പരിശുദ്ധ പരുമല തിരുമേനിയുടെ ജീവചരിത്രം) നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി  പ്രകാശനം ചെയ്തു. PHOTO GALLERY August 13 പരുമല സെമിനാരിയിലെ വി. കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വച്ച് പുസ്തകത്തിന്റെ ആദ്യപ്രതി അഭി. തിരുമേനി പരുമല സെമിനാരി അസി. മാനേജര്‍ വന്ദ്യ കെ.വി. ജോസഫ്‌ റമ്പാനു  കൈമാറിക്കൊണ്ടാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഗ്രന്ഥ കര്‍ത്താവ്‌  എം.ഡി. യൂഹാനോന്‍ റമ്പാന്‍ ഈ ലഘു പുസ്തകത്തെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി. പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരിയില്‍ അനുഗ്രഹം തേടി എത്തുന്ന നാനാജാതി മതസ്ഥര്‍ക്കും തിരുമേനിയുടെ ജീവിതം എപ്രകാരമായിരുന്നുവെന്നു  വായിച്ചു മനസ്സിലാക്കത്തക്ക വിധത്തില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈ ലഘു പുസ്തകത്തില്‍ പ. പിതാക്കന്മാരുടെ ചിത്രങ്ങളും പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും,  സെമിനാരിയോടു അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ വിവരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 രൂപയാണ് ഈ പുസ്തകത്തിന്റെ വില. കോപ്പികള്‍ പരുമല സെമിനാരിയില്‍ ലഭ്യമാണ് ഈ ലഘു ജീവചരിത്ര പുസ്തകത്തിന്റെ ഇംഗ്ലീഷ് , തമിഴ് പരിഭാഷകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുന്നതായിരിക്കും. പരിശുദ്ധ കാതോലിക്ക ബാവാ അതിനുള്ള അനുമതി വന്ദ്യ റമ്പാച്ചനു നല്‍കിക്കഴിഞ്ഞു