ഇടവക വികാരി റവ.ഫാ. ലൈജു മാത്യു അനുമോദന പ്രസംഗം നടത്തി. വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഇടവകയുടെ ചുമതല വഹിക്കുന്ന ഫാ. ലൈജു മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍
കൊളോണ്‍-ബോണ്‍ ഇടവകയയുടെ ക്രിസ്മസ് ആഘോഷം

ബോണ്‍: ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ Photo Gallery
ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ കുടുംബ സംഗമവും ക്രിസ്മസ് ആഘോഷവും നടത്തി. ഡിസംബര്‍ 26 ന് ബോണിലെ പെട്രാസ് ആശുപത്രിയുടെ കപ്പേളയില്‍ രാവിലെ 9 മണിക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഹമദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിന് ശേഷം ആദ്യമായി ജര്‍മനിയിലെ സഭാമക്കളെ സന്ദര്‍ശിക്കാനെത്തിയ അഭിവന്ദ്യ തിരുമേനിക്ക് കൊളോണ്‍ ബോണ്‍ ഇടവക സ്വീകരണം നല്‍കി. ജര്‍മനിയിലെ എര്‍ലാംഗന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് പുലിക്കോട്ടില്‍ തിരുമേനി ഡോക്ടറേറ്റ് ബിരുദം നേടിയത്. ജര്‍മനിയിലെ പഠന കാലത്ത് ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയുടെ അസിസ്റന്റ് വികാരിയായി സേവനം അനുഷ്ടിച്ചിരുന്നു.ഇടവക വികാരി റവ.ഫാ. ലൈജു മാത്യു അനുമോദന പ്രസംഗം നടത്തി. വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഇടവകയുടെ ചുമതല വഹിക്കുന്ന ഫാ. ലൈജു മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍


