Friday, May 18, 2012
   
Text Size


കുടുംബപ്രാര്‍ത്ഥന കുടുംബത്തിന്റെ അടിസ്ഥാനമാവണം

പൂള്‍: ഓര്‍ത്തഡോക്സ് സഭ യു.കെ.-യൂറോപ്പ് ഭദ്രാസനത്തിലെ സൌത്ത് സോണ്‍

ഇടവകകളിലെ മര്‍ത്തമറിയം സമാജാംഗങ്ങള്‍ക്കായി പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്തില്‍ പതിരാകരുത് ഈ കതിരുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഏകദിന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും അവിസ്മരണീയമായി.
മര്‍ത്തമറിയം സമാജം യു.കെ. ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ.വര്‍ഗ്ഗീസ് റ്റി.മാത്യു ഉദ്ഘാടനം ചെയ്തു. ആറ് ഇടവകകളില്‍ നിന്നായി അറുപതോളം പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിന്റെ ആദ്യഭാഗം റോമന്‍ കത്തോലിക്ക സഭയിലെ ശെമ്മാശനും പ്രമുഖ ജി.പി.യുമായ ഡീക്കന്‍ ജോനാഥന്‍ ക്ളസ്ററെറ്റ് നേതൃത്വം നല്‍കി. എലിസബത്ത് ജോയി രണ്ടാം ഭാഗത്തിന് നേതൃത്വം നല്‍കിയ സെമിനാറില്‍ ആധുനിക ലോകത്തിലും പാശ്ചാത്തിയ സംസ്ക്കാരത്തിലും വളരുന്ന നമ്മുടെ കുട്ടികള്‍ക്ക് സഭയും മാതാപികാക്കളും നല്‍കേണ്ടുന്ന പിന്തുണ, കുടുംബപ്രാര്‍ത്ഥന, കുടുംബമായി ഒന്നിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക, ഭവനത്തില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും, ദൈന്യംദിന കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുന്നതിനെക്കുറിച്ചും പൊതുസമൂഹത്തില്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന പൊതു പ്രശ്നങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ സജ്ജീവമായി.
മര്‍ത്തമറിയം സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തേണ്ടതിനായി ഭാവി പരിപാടികളും സെമിനാറിന്റെ ഭാഗമായി ചര്‍ച്ച ചെയ്തു. 2012 മെയ് അഞ്ചാം തീയതി ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മര്‍ത്തമറിയം ഭദ്രാസന സമ്മേളനത്തിന് അംഗങ്ങള്‍ പിന്തുണ അറിയിച്ചു. പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്  വികാരി നന്ദി പറഞ്ഞു.
വാര്‍ത്ത അയച്ചത്: മാര്‍ട്ടിന്‍ ജോര്‍ജ്ജ്