Monday, February 06, 2012
   
Text Size


കുടുംബ ഭദ്രതയുടെ അടിത്തറ പ്രാര്‍ത്ഥന ലണ്ടന്‍ സ്നേഹമില്ലാത്ത കുടുംബങ്ങള്‍ ശിഥിലമാകുമെന്ന്  ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രഥമ വാര്‍ഷിക കുടുംബ സംഗമം സ്ടീവേജില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവ ഭയവും പ്രാര്‍ത്ഥനയുമില്ലാതെ ഭദ്രമായ കുടുംബജീവിതം നയിക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം വൈദിക സെമിനാരി വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ്ജ് ജോയി, ഡോ. സെന്‍ കല്ലുംപുറം എന്നിവര്‍ പ്രസംഗിച്ചു.