
ബാലസമാജം തിരുവനന്തപുരം ഭദ്രാസന വാര്‍ഷികം നല്ലില സെന്റ് ഗബ്രിയേല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവക മെത്രാപ്പോലീത്താ അഭി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തില്‍ നിന്നും കലാ - കായിക മത്സരങ്ങളില്‍
സംസ്ഥാന തലത്തില്‍ സമ്മാനം നേടിയവരെ യോഗം ആദരിച്ചു. യോഗത്തില്‍ ഫാ. ഷാലു ലുക്കോസ്, ഫാ. എം.കെ. യോഹന്നാന്‍, ഫാ. മാത്യു തോമസ്, ഫാ. തോമസ് ടി. വര്‍ഗീസ്, ഫാ. അജി, ബാലസമാജം ഭദ്രാസന സെക്രട്ടറി, ഡോ. വിനോദ് ജോണ്‍, സണ്‍ഡേ സ്കൂള്‍ ഭദ്രാസന ഡയറക്ടര്‍ ശ്രീ. സന്തോഷ് ബേബി എ.കെ. എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികത്തില്‍ 550 കുട്ടികള്‍പങ്കെടുത്തു.
Report : Dr. Vinod John


