Friday, May 18, 2012
   
Text Size


കുമ്മനം : സമൂഹത്തിന്റെ ആവശ്യങ്ങളോട് ക്രീയാത്മകമായി പ്രതികരിക്കുന്നതിലൂടെ മാത്രമേ സഭയുടെ ദൌത്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ എന്ന് നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്മനം സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതില്‍ ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇടവകകളുടെ പങ്കു വലുതാണ്‌. ഇത്തരത്തില്‍ ഇടവക നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ. മാത്യൂസ്‌ ലാല്‍ അധ്യക്ഷത വഹിച്ച സമ്മേളനം ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ബേബി വര്‍ഗീസ്‌, ഫാ. പി.എ. ഫിലിപ്പ്, ഫാ. മാത്യു കോശി, ഫാ. സൈബു എം. സഖറിയ, സഭാ മാനേജിംഗ് കമ്മറ്റി അംഗം എ.കെ. ജോസഫ്‌, മാത്യു തോമസ്‌ എന്നിവര്‍പ്രസംഗിച്ചു.