Friday, May 18, 2012
   
Text Size


 

കട്ടപ്പന : അനുഗ്രഹ വര്ഷം ചൊരിഞ്ഞു പ്രൌഡോജ്ജ്വലമായ ഘോഷയാത്രയോടെ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്താമാര്‍ക്കുള്ള  സ്വീകരണം കട്ടപ്പനയില്‍ നടന്നു.ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഘോഷയാത്ര ഇടുക്കി ഭദ്രാസനത്തിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തു . ഭദ്രാസനത്തിന്റെയും കട്ടപ്പന പൌരാവലിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ നവാഭിഷിക്ത മെത്രാപ്പോലീത്താമാരെയും മറ്റു സഭാപിതാക്കന്മാരെയും പുതുതായി നിര്‍മ്മിച്ച കട്ടപ്പന സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ അങ്കണത്തിലേക്ക് ആനയിച്ചത്. മട്ടുക്കട്ടയില്‍ നിന്ന് നൂറു കണക്കിന് അകമ്പടിയോടെയാണ് മെത്രാപ്പോലീത്താമാരെ കട്ടപ്പനയിലേക്ക്‌ ആനയിച്ചത്. സെന്റ്‌ ജോര്‍ജ്ജ് ഗ്രൗണ്ടില്‍ നിന്നും പൌരാവലിയുടെയും സഭാ നേതാക്കളുടെയും നേതൃത്വത്തില്‍ വര്‍ണോജ്വോലമായ ഘോഷയാത്ര ആരംഭിച്ചു. ഏറ്റവും മുന്നില്‍ പൌരാവലിയെ പ്രതിനിധീകരിച്ച് ജന പ്രതിനിധികളും വിവിധ മത -സാമൂഹ്യ -വ്യാപാര - സംഘടന - രാഷ്ട്രീയ നേതാക്കളും അണിനിരന്നു. തുടര്‍ന്ന് കാതോലിക്കേറ്റ് പതാകയേന്തി അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌ തുറന്ന ജീപ്പില്‍ നീങ്ങി. പിന്നാലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ കാതോലിക്കേറ്റ് പതാകകളും മുത്തുക്കുടകളുമേന്തി  ഘോഷയാത്രയില്‍ പങ്കെടുത്തു. സഭാ വിശ്വാസികള്‍ക്ക് പിന്നാലെ അലങ്കരിച്ച രഥത്തില്‍ നവാഭിഷിക്ത മെത്രാപ്പോലീത്താമാരും മറ്റു മെത്രാപ്പോലീത്താമാരും ഘോഷയാത്രയില്‍ പങ്കെടുത്തു. ഇടുക്കി ഭദ്രാസനാധിപന്‍  അഭി. മാത്യൂസ്‌ മാര്‍ തെവോദോസിയോസ് തുറന്ന വാഹനത്തിലും, സുല്‍ത്താന്‍  ബത്തേരി - ബാംഗ്ലൂര്‍ മെത്രാപ്പോലീത്താ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ്, യു.കെ. - യൂറോപ്പ് - ആഫ്രിക്ക മെത്രാപ്പോലീത്താ അഭി. മാത്യൂസ്‌ മാര്‍ തീമോത്തിയോസ് എന്നിവരും നവാഭിഷിക്ത മെത്രാപ്പോലീത്താമാരായ അഭി. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, അഭി. യൂഹാനോന്‍ മാര്‍ തെവോദോറോസ്, അഭി. യാക്കോബ് മാര്‍ ഏലിയാസ്, അഭി. ജോഷ്വാ മാര്‍ നിക്കൊദിമോസ്, അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം, അഭി. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, അഭി. എബ്രഹാം മാര്‍ സെറാഫിം എന്നിവരും വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കി വാഹനത്തില്‍ നീങ്ങി. റോഷി അഗസ്റ്റിന്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് പ്രവ്ദ ശിവരാജന്‍, സി.കെ. മോഹനന്‍, സാജന്‍ ജോര്‍ജ്, ഫാ. ബിജു ആന്‍ഡ്രൂസ്, പാപ്പ പുട്ടകര, എം.കെ. തോമസ്, ജോണി പൂമറ്റം, ശ്രീനഗരി രാജന്‍, ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, ഡോ. രാജു ഫിലിപ്പ് കോശി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.