
ഓസ്ട്രെലിയ : സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രെലിന്റെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ന്യൂ സൌത്ത് വെയില്‍സിലെ
വാഗ വാഗയില്‍ വിശുദ്ധ കുര്‍ബ്ബാന ആരംഭിച്ചു. 2010 ജൂലൈ ഇരുപത്തിനാലാം തീയതി ശനിയാഴ്ച ഫാദര്‍ തോമസ് വര്‍ഗീസ് വിളനിലത്തിന്റെ കാര്‍മികത്വത്തില്‍ വാഗ വാഗ സെന്റ് ജോണ്‍ & സെന്റ് മേരീസ് കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ രാവിലെ പത്തരക്ക് വിശുദ്ധ കുര്‍ബ്ബാന നടത്തി. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ആരാധക്ക് സൌകര്യം ഒരുക്കിത്തന്ന കോപ്ടിക് ബിഷപ് ഡാനിയെലിനും വികാരി യൂസ്തോസ് വാസിഫിനും നന്ദി അര്‍പ്പിച്ചു. രണ്ടു മാസത്തില്‍ ഒരിക്കല്‍ വിശുദ്ധ കുര്‍ബ്ബാന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Report : Zachariah Baby, Karthikappally



