Monday, February 06, 2012
   
Text Size


കൂത്താട്ടുകുളം: ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം കാക്കൂര്‍ ആട്ടിന്‍കുന്നില്‍ നടന്നു. സെന്റ് മേരീസ് പള്ളിയില്‍ പാമ്പാക്കുട മേഖലാതലത്തില്‍ സംഘടിപ്പിച്ച സമ്മേളനം കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. സ്‌കറിയ പി. ചാക്കോ അധ്യക്ഷനായി. ഫാ. അനൂപ് എബ്രാഹം, ഫാ. എബ്രഹാം പാലപ്പിള്ളില്‍, ഫാ. ടി.പി. കുര്യന്‍, ഫാ. ബാബു വര്‍ഗീസ്, ഫാ. ജോണ്‍സി എബ്രഹാം ചോളകത്തില്‍, മാനേജിങ് കമ്മിറ്റിയംഗം സാജു മടക്കാമില്‍, നിസ്സി , ജോണ്‍സ് കോനാട്ട്, തങ്കമ്മ ബേബി, മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു.