അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം ഡല്‍ഹി ഭദ്രാസനത്തിന്റെ വാര്‍ഷിക ഏകദിന സമ്മേളനം ആഗസ്റ് 29 ഞായറാഴ്ച വി. കുര്‍ബ്ബാനയക്കുശേഷംജനക്പുരി
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചു നടക്കും. നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പുതിയനിയമ പ്രൊഫസര്‍ ഫാ.ഗീവര്‍ഗീസ് കെ. മുഖ്യക്ളാസ് നയിക്കും. വേദവാക്യ മല്‍സരവും ഉണ്ടായിരിക്കും. ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സക്കറിയ റമ്പാന്‍, ഇടവക വികാരി ഫാ. പി.കെ. തോമസ്, വൈസ് പ്രസിഡന്റ് ഫാ. ഷാജി മാത്യൂസ്, സെക്രട്ടറി ലീനാ പൌലൊസ് എന്നിവര്‍ നേതൃത്വം നല്‍കും.
Report : Jojy Ninan, Delhi


