Monday, February 06, 2012
   
Text Size


പരുമല : സ്വന്തം കഴിവുകളെ തിരിച്ചറിയുവാന്‍ സ്ത്രീകള്‍ക്കു കഴിയണമെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി മോംസിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. PHOTO GALLERYആദ്ധ്യാത്മിക-സാമൂഹിക - സാംസ്കാരിക രംഗങ്ങളില്‍ കരുത്തു തെളിയിക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്കു കഴിയും. യേശുക്രിസ്തുവിന്റെ കാലം മുതല്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സ്വാതന്ത്യ്രം അനുവദിച്ചിരുന്നെങ്കിലും പലപ്പോഴും പുരുഷാധിപത്യത്തില്‍ ഈ സ്വാതന്ത്യ്രം ഹനിക്കപ്പെടുകയായിരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു. മര്‍ത്തമറിയം സമാജം പ്രസിഡന്റ് അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ചു. സഭാ വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, മര്‍ത്തമറിയം സമാജം സെക്രട്ടറി ശ്രീമതി അക്കമ്മ പോള്‍, വൈസ് പ്രഡിഡന്റ് ഫാ. ജോണ്‍ ശങ്കരത്തില്‍, ഡാനിയേല്‍ വര്‍ഗീസ്, സാലി ജോസ്, എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് പീലിയാനിക്കല്‍, പ്രഫ.മേരി മാത്യു, ഫാ.പി.എ.ഫിലിപ്, വന്ദ്യ കുര്യാക്കോസ് കോര്‍-എപ്പിസ്കോപ്പ എന്നിവര്‍ ക്ളാസ്സ് നയിച്ചു. വിവിധ ഭദ്രാസനങ്ങളിലെ അറുന്നൂറോളം മോംസ് യൂണിറ്റുകളിലെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ക്രമീകരിച്ചിരുന്നു. പ്രസിഡണ്ട്‌ അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരുന്നു. മോമ്സിന്റെ വിവിധ യൂണിറ്റുകളുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇതോടനുബന്ധിച്ച്ഒരുക്കിയിരുന്നു.