Friday, May 18, 2012
   
Text Size


വി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പ്ളാറ്റിനം ജൂബിലി സമാപനവും

നരിയാപുരം: ഇമ്മാനുവേല്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനവും നടന്നു. രാവിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനവും ഇടവക ഡയറക്ടറി പ്രകാശനവും ആരോഗ്യകയര്‍ വകുപ്പ്  മന്ത്രി അടൂര്‍ പ്രകാശ് ഉത്ഘാടനം  ചെയ്തു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു . ജീവകാരുണ്യ വിതരണം ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. വന്ദ്യ റവ. നഥാനിയേല്‍ റമ്പാന്‍, ഫാ. ടൈറ്റസ് ജോര്‍ജ്, ഫാ. ജോസഫ് കുരുമ്പിലേത്ത്,  ഡോ. എ.വി. ആനന്ദ് രാജ്, വികാരി ഫാ. ജോര്‍ജ് പ്രസാദ്, ട്രസ്റി റ്റി.എസ്. തോമസ്, സെക്രട്ടറി ലിജു ജോണ്‍ വര്‍ഗീസ് എന്നിവര്‍. പ്രസംഗിച്ചു.