Monday, February 06, 2012
   
Text Size


സെപ്റ്റംബര്‍ 9,10,11തീയതികളില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ വച്ചു നടക്കുന്ന അഞ്ചാമത് ഗള്‍ഫ് ഓര്‍ത്തഡോക്സ് യൂവജന സമ്മേളനത്തിന് അനുബന്ധമായി യു.എ.ഇ. സോണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്റ് ആറാം തീയതി ഫുജൈറാ ദേവാലയത്തില്‍നിന്നു ആരംഭിച്ച പതാകാ പ്രചാരണയാത്ര യു.എ.ഇ.യിലെ എല്ലാ ഇടവകകളില്‍നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു. യുവജനപ്രസ്ഥാനം യു.എ.ഇ. സോണല്‍ പ്രസിഡന്റ് റവ. ഫാ. അജു ഏബ്രഹാം, അബുദാബി യൂണിറ്റ് സെക്രട്ടറി ബോബി ഈപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേലിനു പതാക കൈമാറി. പ്രയാണത്തില്‍ GOYC റീജിയണല്‍ സെക്രട്ടറി തോമസ് ജോര്‍ജ്, സോണല്‍ സെക്രട്ടറി റിനു തോമസ് എന്നിവര്‍ പങ്കെടുത്തു