Monday, February 06, 2012
   
Text Size


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ‘യു-ടേണ്‍’ (U-Turn) എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ

സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മദ്യാസക്തി മൂലം കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന വിപത്തുകളാണ് ചിത്രത്തിന്റെ പ്രമേയം. ഫാ. വര്‍ഗ്ഗീസ് ലാല്‍ ആണ് സംവിധായകന്‍. സിനി ആര്‍ട്ടിസ്റ് മഹേഷ് നായര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിനിസ്ക്രീന്‍ ആര്‍ട്ടിസ്റ് ജിമി ജോര്‍ജ്ജ്, സീമാ ജി. നായര്‍, കലാധരന്‍, പ്രസന്ന തുടങ്ങിയവരാണ് അഭിനേതാക്കള്‍. കൃഷ്ണകുമാറാണ് ഛായാഗ്രഹണം. ഒക്ടോബര്‍ ആദ്യവാരം ചിത്രം റിലീസ് ചെയ്യുന്നതാണ്.