
സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെലില്‍ വച്ച് നടക്കുന്ന അഞ്ചാമത് ഗള്‍ഫ് ഓര്‍ത്തഡോക്സ് യൂത്ത് കോണ്‍ഫറസിന്റെ മുന്നോടിയായി യു.എ.ഇ. സോണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പതാക പ്രചാരണ യാത്ര നാലാം ഘട്ടത്തിലേക്ക് കടന്നു. Photo Gallery
അല്‍ അയ്ന്‍, ദുബായ് എന്നീ ഇടവകകളില്‍ എത്തിച്ചേര്‍ന്ന യാത്രക്ക് ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. അല്‍ അയ്നില്‍ എത്തിച്ചേര്‍ന്ന പതാകാഘോഷയാത്രയെ ഇടവക വികാരി ഫാ. സജി എബ്രഹാമിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. GCC സെക്രട്ടറി ശ്രീ. തോമസ് ജോര്‍ജ്ജില്‍ നിന്നും പതാക ഏറ്റുവാങ്ങി ഇടവക വികാരി, യുവജനപ്രസ്ഥാനം യൂണിറ്റ് സെക്രട്ടറിക്ക് കൈമാറി. കോണ്‍ഫറസിന്റെ വിജയത്തിനായി പ്രാര്‍ഥിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ദുബായ് സെന്റ് തോമസ് ഇടവകയില്‍ എത്തിച്ചേര്‍ന്ന പതാകാ ഘോഷയാത്രയെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകരും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഇടവക വികാരി ഫാ. ബിജു പി. തോമസ് സഹവികാരി ഫാ. പത്രോസ് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് സോണല്‍ സെക്രട്ടറി റിന് തോമസില്‍ നിന്ന് പതാക ഏറ്റുവാങ്ങി യൂണിറ്റ് സെക്രട്ടറിയെ ഏല്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ യു.എ.ഇ. സോണല്‍ പ്രസിഡന്റ് ഫാ. അജു എബ്രഹാം അധ്യക്ഷനായിരുന്നു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ. മോഹന്‍ പി. ജോര്‍ജ്ജ്, സഹവികാരി ഫാ. പത്രോസ് ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. GCC സെക്രെട്ടറി ശ്രീ തോമസ് ജോര്‍ജ്ജ്, റിനു തോമസ്, അബുദാബി യൂണിറ്റ് സെക്രെട്ടറി ശ്രീ. ബോബി ഈപ്പന്‍ എന്നിവര്‍ കോണ്‍ഫറസിനെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസ്ഥാന അംഗങ്ങളുമായി പങ്കിട്ടു. ദുബായ് യൂണിറ്റ് സെക്രെട്ടറി മനോജ് തോമസ് നന്ദി അര്‍പ്പിച്ചു.

