Monday, February 06, 2012
   
Text Size


നാടന്‍ പാട്ടുകളും കുട്ടിക്കളികളും ശാസ്ത്രപരീക്ഷണങ്ങളും ജീവന്‍ നല്‍കിയ വേനലുല്‍സവത്തിനു തിരശീല വീണു. "ജലം സംരക്ഷിക്കൂ ജീവന്‍ നിലനിര്‍ത്തൂ " മുഖ്യവിഷയമാക്കി ദുബായ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‍സ്‌ കത്തീദ്രല്‍ യുവജന പ്രസ്ഥാനം ജൂലൈ 16 , 23 തീയതികളില്‍ സംഘടിപ്പിച്ച

 

വേനല്‍ ശിബിരം 2010 സമാപിച്ചു. PHOTO GALLERY വേനലില്‍ കുളിര്‍ പകര്‍ന്ന് പെയ്തിറങ്ങിയ മഴയോടെ ആരംഭിച്ച്  ആട്ടവും പാട്ടും പരീക്ഷണവും പത്ര പ്രവര്‍ത്തനവുമൊക്കെ ആദ്യ ദിനം പരിശീലിച്ച കുട്ടികള്‍ക്ക് ശാസ്ത്ര പ്രദര്‍ശനത്തിനും കര കൌശല നിര്‍മാണത്തിനും പത്ര പ്രസിദ്ധീകരണത്തിനും ഡോക്യുമെന്ററി നിര്‍മാണത്തിനും രണ്ടാം ദിനം വേദിയൊരുക്കി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും കാളവണ്ടിയും കുട്ടനാടന്‍ ചക്രവും റാന്തല്‍ വിളക്കുമൊക്കെ അണിനിരത്തിയ നാടന്‍ വസ്തുക്കളുടെ പ്രദര്‍ശനം ഗ്രഹാതുരത്വം ഉളവാക്കി. ജല ശുദ്ധീകരണിയും കടലാസ്സ്‌ നിര്‍മാണവും സംസ്കരണവും യന്ത്രമനുഷ്യനും ഉപഗ്രഹ വാര്‍ത്താവിനിമയവുമൊക്കെയായി ഒരുക്കിയ ശാസ്ത്ര പ്രദര്‍ശനം അറിവിന്റെ വിസ്മയകാഴ്ചയൊരുക്കി. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. "വേനല്‍ എക്സ്പ്രെസ്സ് ", "വേനല്‍ ടൈംസ്‌ " എന്നീ പേരുകളില്‍ കുട്ടികള്‍ തയ്യാറാക്കിയ പത്രങ്ങളുടെ പ്രകാശനവും ജലം മുഖ്യ വിഷയമാക്കിയ ഡോക്യുമെന്ററിയുടെ  പ്രദര്‍ശന ഉത്ഘാടനവും വികാരി റവ. ഫാ. ബിജു പി തോമസ്‌ നിര്‍വഹിച്ചു. അസി വികാരി റവ. ഫാ.പത്രോസ് ജോയ് പ്രസംഗിച്ചു.

Report : Binu Zachariah, Dubai