Monday, February 06, 2012
   
Text Size


1934 ല്‍ രൂപീകൃതമായതും ഭാരതത്തിന്റെ പരമോന്നത നീതിപീഠം അംഗീകരിച്ചതുമായ മലങ്കര സഭാഭരണഘടന പ്ളാറ്റിനം ജൂബിലി-2010 പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് കാതോലിക്കാ ബാവായുടെ 354/2010 നമ്പര്‍ കല്പന പ്രകാരം

കണ്ടനാട് വെസ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 31, ഓഗസ്റ് 1 തീയതികളില്‍ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ നടക്കും. NOTICE1 NOTICE2 ആഘോഷങ്ങളുടെ ഭാഗമായി ഭരണഘടനയുടെ വിവിധ തലങ്ങളെക്കുറിച്ച് സെമിനാറും 2009-2010 കാലഘട്ടത്തില്‍ സഭയില്‍ അഭിഷിക്തരായ മെത്രാപ്പോലീത്തമാര്‍ക്ക് സ്വീകരണവും നല്‍കും. ശനിയാഴ്ച രാവിലെ 10ന് സെമിനാറും തുടര്‍ന്ന് മലങ്കരസഭ ഭരണഘടനയും ഭദ്രകയും, മലങ്കര സഭാ ഭരണഘടനയിലെ വൈദിക-ജന പങ്കാളിത്ത സമന്വയം എന്നീ വിഷയത്തില്‍ പ്രബന്ധാവതരണവും നടക്കും.ഞായറാഴ്ച 1.30ന് കടമറ്റം കാതോലിക്കേറ്റ് സെന്ററിലെ മാര്‍ ഔഗേന്‍ ബാവാ കവാടത്തില്‍ നിന്നും നവാഭിഷിക്തരായ വന്ദ്യ പിതാക്കന്മാരെ ഘോഷയാത്രയായി സമ്മേളന നഗിലേക്ക് ആനയിക്കും. 2.30ന് പൌരസ്വീകരണം പരിശുദ്ധ മുറിമറ്റത്തില്‍ ബാവാ കവാടത്തിലും, മൂന്നിന് പൊതുസമ്മേളനം, അനുമോദനം, ആശംസകള്‍ എന്നിവ നടക്കും.