കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് മുംബൈ ഭദ്രാസനത്തില്‍ വിപുലമായ പരിപാടികള്‍

മലങ്കര സഭയില്‍ കാതോലിക്ക സിംഹാസനം സ്ഥാപിച്ചതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്
വിപുലമായ പരിപാടികള്‍ക്ക് മെത്രാസന പൊതുയോഗം അംഗീകാരം നല്‍കി. ഫെബ്രുവരി 18ന് നടന്ന ഭദ്രാസന പൊതുയോഗത്തില്‍ വെച്ച് വൈദീക സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചു.
1. മെത്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകമായ സുവിശേഷ യോഗങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു.
2. മെത്രാസനത്തിലെ എല്ലാ ഇടവകകളും ഏതെങ്കിലും വിധത്തിലുള്ള ഒരു പ്രത്യേക ചാരിറ്റി പ്രവര്‍ത്തനം ഈ വര്‍ഷം നടത്തണമെന്നും ഇതിനായി മെത്രാപ്പോലീത്തയുടെ ഒരു കല്പനയും പുറപ്പെടുവിക്കുന്നതിന് തീരുമാനിച്ചു.
3. മെത്രാസനത്തിലെ എല്ലാ പള്ളികളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.
4. കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങളില്‍ സംബന്ധിക്കുവാന്‍ ഒരു സ്പെഷ്യല്‍ ട്രെയിനില്‍ നാട്ടിലേക്കു പോകുന്നതിന്, വിശുദ്ധ നാട്ടിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തുന്നതിനും തീരുമാനിച്ചു.
5. മെത്രാസനത്തില്‍, ഇടവക തലം, സോണല്‍ തലം, ഭദ്രാസന തലം എന്നീ മേഘലകളാക്കി ഒരു ക്വിസ് മത്സരവും, ഒരു പ്രബന്ധ മത്സരവും നടത്തുന്നതാണ്.
6. മെത്രാസനത്തിലെ മുതിര്‍ന്ന വൈദീകരെ കോര്‍-എപ്പിസ്കോപ്പമാരായും, അവിവാഹിതര്‍ക്ക് റമ്പാന്‍ സ്ഥാനവും നല്‍കുന്നതിന് മെത്രാപ്പോലീത്തയോട് അപേക്ഷിച്ചു.
7. കൂടാതെ മെത്രാസനത്തിലെ വലിയ പള്ളികള്‍ക്ക് അര്‍ഹമായ സ്ഥാനപ്പേരു നല്‍കണമെന്നും അഭിവന്ദ്യ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു.
ഇടവക മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. കോശി അലക്സ് തൂമ്പുങ്കലിനെ സെക്രട്ടറിയായും, ഫാ. ജിജി കെ. തോമസ്, ഫാ. ജേക്കബ് തോമസ്, കാരയ്ക്കല്‍, കുര്യന്‍ ഡാനിയേല്‍, അലക്സ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, ജോസ് വര്‍ഗീസ് എന്നിവരെ മെത്രാസന കൌണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുത്തു.
സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും അനേക വൈദീകരുടെ ഗുരുവുമായ സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. അന്നേ ദിവസം രാവിലെ മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തില്‍ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഫാ. മാത്യു താന്നിമൂട്ടില്‍, ഫാ. തോമസ് മ്യാലില്‍, എം.സി. സണ്ണി, പി.ജെ. ചാണ്ടി, തോമസ് കണ്ണംങ്കര എന്നിവരെ ശുപാര്‍ഷ ചെയ്തു.



