ഹൂസ്റണ്‍: അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ ഹൂസ്റനിലെ ഇടവകകള്‍ അനോശോചിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ഫാ.ഡോ.സി.ഒ. വര്‍ഗീസ്, ഫാ. മാത്തുകുട്ടി വര്‍ഗീസ്, ഫാ. മാമ്മന്‍ മാത്യു, ഡോ.ഫാ.വി.സി. വര്‍ഗീസ്, ഫാ.തോമസ് വര്‍ഗീസ് (അരമന മാനേജേര്‍), ചാര്‍ളി വര്‍ഗീസ് പടനിലം (ഭദ്രാസന കൌണ്‍സില്‍ മെംബര്‍) എന്നിവര്‍ അനുശോചനം അറിയിച്ചു. ഭദ്രാസന സെക്രടറി റവ. ഫാ. ജോയി പൈങ്കോളിയുടെ സന്ദേശം ചാര്‍ളി പടനിലം അറിയിച്ചു.


