Friday, May 18, 2012
   
Text Size


കാരയ്ക്കല്‍ പള്ളിയില്‍ കൊടിയേറി

തിരുവല്ല: കാരയ്ക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി. വികാരി ഫാ. തോമസ് മാത്യു പാലത്തിങ്കല്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ട്രസ്റി ജേക്കബ് പി.എബ്രഹാം, സെക്രട്ടറി സോബിന്‍ കെ.ചാക്കോ, കണ്‍വീനര്‍ ജേക്കബ് ടി. തെക്കേപ്പുരയ്ക്കല്‍, ഓര്‍ത്തഡോക്സ് സഭാ മുന്‍ സെക്രട്ടറി ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
9, 10 തിയ്യതികളില്‍ വൈകീട്ട് 7 മണിക്ക് പ്രദക്ഷിണം, 11ന് രാവിലെ 8.30ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 3 മണിക്ക് പ്രദക്ഷിണം. 12ന് രാവിലെ 8ന് വിശുദ്ധ കുര്‍ബാന, 2ന് ആത്മീയ സംഘടനകളുടെ വാര്‍ഷികം എന്നിവയാണ് പ്രധാന പരിപാടികള്‍.