മാര്‍ ആബോയുടെ കബറിടം സന്ദര്‍ശിക്കാന്‍ ഭക്തജനപ്രവാഹം

തേവലക്കര: മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലെ മാര്‍ ആബോയുടെ കബറിടം സന്ദര്‍ശിച്ച് അനുഗ്രഹം തേടാനും പ്രാര്‍ത്ഥിക്കുവാനും
വിശ്വാസികളുടെ പ്രവാഹം. ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ സമൂഹബലി നടന്നു. ഇന്ന് ഏഴിന് മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പതിരാവരുത് ഈ കതിരുകള്‍ എന്ന വിഷയത്തില്‍ പ്രൊഫ. റൂബിന്‍ രാജ് ക്ളാസ് നയിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്. 2.30ന് ആധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികത്തില്‍ സണ്‍ഡേസ്കൂള്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എം.എം. വൈദ്യന്‍ സന്ദേശം നല്‍കും. 6.45ന് ഫാ. ജോജി കെ.ജോയി വചനശുശ്രൂഷ നടത്തും. ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍ ആഘോഷങ്ങള്‍.

