Friday, May 18, 2012
   
Text Size


ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ്-2012

നോയിഡ: ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2012 ജനുവരി 20ന് ഞായറാഴ്ച നോയിഡ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ Photo Gallery
വച്ചു നടത്തപ്പെട്ട ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷിക കലാ മത്സരങ്ങളില്‍ പ്രസംഗമത്സരത്തില്‍ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യൂണിറ്റിലെ സിസില്‍ സാം ഫിലിപ്പ് ഒന്നാം സ്ഥാനവും ഗാസിയാബാദ് സെന്റ് തോമസ് യൂണിറ്റിലെ ലിജി ഡേവിഡ് രണ്ടാം സ്ഥാനവും മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്റ് ജയിംസ് യൂണിറ്റിലെ ജിജി ജോര്‍ജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ സംഗീത വിഭാഗത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള സുബി ബാബു ഒന്നാം സ്ഥാനവും ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് യൂണിറ്റിലെ ജിന്‍സി രണ്ടാം സ്ഥാനവും മയൂര്‍വിഹാര്‍ ഫേസ് വണ്‍ യൂണിറ്റില്‍ നിന്നുള്ള റിബി മെറിന്‍ ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള പി.സി. പുന്നൂസ് ഒന്നാം സ്ഥാനവും ഗാസിയബാദ് സെന്റ് തോമസ് യൂണിറ്റിലെ ഷിജു ഡാനിയേല്‍ രണ്ടാം സ്ഥാനവും ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യൂണിറ്റില്‍ നിന്നുള്ള ജോണ്‍സണ്‍ വര്‍ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപന്യാസ മത്സരത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള അജി ഡാനിയേല്‍ ഒന്നാം സ്ഥാനവും ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യൂണിറ്റിലെ ഷിനില്‍ ബേബി തോമസ് രണ്ടാം സ്ഥാനവും മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്റ് ദെയിംസ് യൂണിറ്റിലെ ലാല്‍ജി അലക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിള്‍ ക്വിസ് മത്സരത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് യൂണിറ്റില്‍ നിന്നുള്ള കെ.എസ്.വര്‍ഗീസ്, ബൈനു ഏബ്രഹാം എന്നിവര്‍ ഒന്നാം സ്ഥാനവും ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യൂണിറ്റിലെ ഷിനില്‍ ബേബി തോമസ്, ലിജു വര്‍ഗീസ് എന്നിവര്‍ രണ്ടാം സ്ഥാനവും മയൂര്‍വിഹാര്‍ ഫോസ് വണ്‍ സെന്റ് ജോണ്‍സ് യൂണിറ്റില്‍ നിന്നുള്ള ഷാജി ഏബ്രഹാം, റേനു ഏബ്രഹാം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വേദവായന മത്സരത്തില്‍ ഫരീദാബാദ്  സെന്റ് മേരീസ് യൂണിറ്റിലെ ജയാ ബിജു, റാണി ബിനു എന്നിവര്‍ ഒന്നാം സ്ഥാനവും നോയിഡ മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ സിറില്‍ സജി, സാജന്‍ വര്‍ഗീസ് എന്നിവര്‍ രണ്ടാം സ്ഥാനവും ജനക്പൂരി മാര്‍ ഗ്രീഗോറിയോസ് യൂണിറ്റിലെ സുനില്‍ റ്റി.സാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഭദ്രാസനത്തിലെ ഔദ്യോഗിക സംഗീത വിഭാഗമായ സ്കൂള്‍ ഓഫ് സേക്രട്ട്  മ്യൂസിക്കിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗായകസംഘ മത്സരത്തില്‍ സരിതവിഹാര്‍ സെന്റ് തോമസ് ഇടവക ഗായകസംഘം ഒന്നാം സ്ഥാനവും ജനക്പൂരി മാര്‍ ഗ്രീഗോറിയോസ് ഇടവക ഗായകസംഘം രണ്ടാം സ്ഥാനവും മയൂര്‍വിഹാര്‍ ഫേസ് വണ്‍ സെന്റ് ജോണ്‍സ് യൂണിറ്റ് ഗായകസംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സഖറിയ റമ്പാന്‍, ഫാ. ജോണ്‍ സാമുവേല്‍, ഫാ. ഇവാന്‍ മാത്യൂസ്, ഫാ. ഫിലിപ്പ് എം.സാമുവേല്‍, ഫാ. ഷാജി മാത്യൂസ്, ഫാ. സജി യോഹന്നാന്‍, ഫാ. നൈനാന്‍ ഫിലിപ്പ്, ഫാ. തോമസ് ജോണ്‍ മാവേലില്‍, ഫാ. ജേക്കബ് ജോര്‍ജ്, ഫാ. ജോര്‍ജ് വര്‍ഗീസ്, നാഗ്പൂര്‍ സെമിനാരി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബ്രദര്‍ ജോമോന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
മത്സരങ്ങളില്‍ ഗാസിയബാദ്, നോയിഡ, സരിതവിഹാര്‍, മയൂര്‍വിഹാര്‍ ഫേസ് വണ്‍, മയൂര്‍വിഹാര്‍ ഫേസ് ത്രീ, ഗുഡ്ഗാവ്, ഹോസ്ഖാസ്, ജനക്പൂരി, ദില്‍ഷാദ് ഗാര്‍ഡന്‍, ഫരീദാബാദ് എന്നീ ഇടവകകളില്‍ നിന്നുള്ള യൂണിറ്റുകള്‍ പങ്കെടുത്തു.