Thursday, February 23, 2012
   
Text Size


കാദീശാ കത്തീഡ്രലില്‍ പെരുന്നാള്‍

കായംകുളം: കായംകുളം കാദീശാ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെരുന്നാളും കണ്‍വെന്‍ഷനും ഞായറാഴ്ച തുടങ്ങും. രാവിലെ 8ന് മാവേലിക്കര ഭദ്രാസനാധിപന്‍ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. എല്ലാ ദിവസവും വചന ശുശ്രൂഷയുണ്ടാകും. ഫിബ്രവരി 4ന് വൈകീട്ട് 6ന് ചെമ്പെടുപ്പ്, 5ന് വൈകീട്ട് 7ന് റാസ, എന്നിവ നടക്കും. ഫിബ്രവരി 6ന് പെരുന്നാള്‍ സമാപിക്കും.