അനുഷ്ഠാനങ്ങളാല്‍ ബലപ്പെടുത്തിയ ആത്മീയ അടിത്തറയുടെ ഉടമയായി ജനഹൃദയങ്ങള്‍ കവര്‍ന്നെടുത്ത മഹാനായിരുന്നു കാലംചെയ്ത ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയനെന്ന് കാതോലിക്ക ബാവ അനുസ്മരിച്ചു. മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക് അപ്പുറം പന്തലിച്ച ബന്ധങ്ങളായിരുന്നു ബാവായുടേത്. വിദേശ രാജ്യങ്ങളില്‍ പോലും സഭയുടെ പള്ളികള്‍ സ്ഥാപിക്കുന്നതിന് അത്തരം ബന്ധങ്ങള്‍ ഉപകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാത്യൂസ് ദ്വിതീയന്‍ പുരസ്കാരം ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന് സമര്‍പ്പിച്ചു.
മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയിറങ്ങി

ശാസ്താംകോട്ട: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയിറങ്ങി.
സമാപനദിവസമായ വ്യാഴാഴ്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാന നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് ബാവയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്, നേര്‍ച്ചവിളമ്പ് എന്നിവയും നടന്നു. വിവിധ ഇടവകകളില്‍ നിന്ന് പദയാത്രയായാണ് വിശ്വാസികള്‍ എത്തിയത്.അനുഷ്ഠാനങ്ങളാല്‍ ബലപ്പെടുത്തിയ ആത്മീയ അടിത്തറയുടെ ഉടമയായി ജനഹൃദയങ്ങള്‍ കവര്‍ന്നെടുത്ത മഹാനായിരുന്നു കാലംചെയ്ത ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയനെന്ന് കാതോലിക്ക ബാവ അനുസ്മരിച്ചു. മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക് അപ്പുറം പന്തലിച്ച ബന്ധങ്ങളായിരുന്നു ബാവായുടേത്. വിദേശ രാജ്യങ്ങളില്‍ പോലും സഭയുടെ പള്ളികള്‍ സ്ഥാപിക്കുന്നതിന് അത്തരം ബന്ധങ്ങള്‍ ഉപകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാത്യൂസ് ദ്വിതീയന്‍ പുരസ്കാരം ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന് സമര്‍പ്പിച്ചു.


