Thursday, February 23, 2012
   
Text Size


സാന്ത്വനം നല്‍കുന്നത് ദൈവിക ശുശ്രൂഷ: കാതോലിക്ക ബാവ

കോട്ടയം: സമൂഹത്തിലെ നിരാലംബരും ഏകാന്തത അനുഭവിക്കുന്നവരുമായ ആളുകള്‍ക്കു സാന്ത്വനവും ആശ്വാസവും നല്‍കുന്നത് ദൈവിക ശുശ്രൂഷയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. അടങ്ങപ്പുറം മാത്യു പീലു ചാരിറ്റബിള്‍ സൊസൈറ്റിയുടെയും കോഴിമല മദര്‍ ഹന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ബേക്കര്‍ ഹില്ലില്‍ ആരംഭിച്ച പ്രശാന്ത് അബണ്‍ഡന്റ് ലൈഫ് മിഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കാതോലിക്ക ബാവ. സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഫാ. മാത്യു വാള്‍ട്ടര്‍ സി.എം.ഐ., ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫാ.ഡോ. ഒ.തോമസ്, റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, എ.എം. മാത്യു, സിസ്റര്‍ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. സെന്ററിലെ കൌണ്‍സലിങ്ങിന് ഫാ.ഡോ. ഒ.തോമസാണ് നേതൃത്വം നല്‍കുന്നത്. സെന്ററിന്റെ സേവനം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 9400564923