Thursday, February 23, 2012
   
Text Size


തോട്ടപ്പുഴ പള്ളി പെരുന്നാള്‍ 29ന് കൊടിയേറും

തോട്ടപ്പുഴ: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പെരുന്നാള്‍ നാളെ 10.30ന് കൊടിയേറും. അഞ്ചിന് രാവിലെ 7.30ന് കുര്‍ബ്ബാന, 9ന് ആത്മീയ സംഘടനാ വാര്‍ഷികം, 10.30ന് കുടുംബ സംഗമം. ആറിന് വൈകിട്ട് ഏഴിന് മുരിങ്ങശേരില്‍ ബ്രദേഴ്സ് ഭവനില്‍ എം.ടി. വര്‍ഗീസിന്റെ ഭവനത്തിന്‍ നിന്നു പള്ളയിലേക്ക് റാസ. ഏഴിന് രാവിലെ 8.30ന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, തുടര്‍ന്ന് കുരിശിങ്കലേക്ക് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്.
മൂന്ന് മുതല്‍ അഞ്ച് വരെ വൈകിട്ട് ഏഴിന് സുവിശേഷയോഗങ്ങളില്‍ ഫാ. ജോണ്‍ ചാക്കോ തിരുമൂലപുരം, ഫാ.ഡോ. റെജി മാത്യു, ഫാ. പ്രൊഫ. പി.വി. ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. വികാരി ഫാ. ജോണ്‍ പി.ഉമ്മന്‍, ട്രസ്റി എം.ടി. മത്തായി, സെക്രട്ടറി മത്തായി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.