Friday, May 18, 2012
   
Text Size


കാതോലിക്കേറ്റ് സിംഹാസന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും

അല്‍ ഐന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് സിംഹാസന ശതാബ്ദി ആഘോഷങ്ങളുടെ ഇടവക തലത്തിലുള്ള ഉദ്ഘാടനം

സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഡിസംബര്‍ 23ന് കുര്‍ബ്ബാനാനന്തരം നടന്നു. ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ശതാബ്ദി വേളയില്‍ പരിശുദ്ധ സഭയ്ക്കൊരു ഉപഹാരമായി ഭാസുരഗീതിക എന്ന ഗ്രന്ഥം ഇടവക തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ആദ്യകോപ്പി അല്‍ ഐന്‍ ഇടവകാംഗവും യു.എ.ഇ.യിലെ കിഴക്കന്‍ പ്രോവിന്‍സ് ഗവര്‍ണറിന്റെ മെഡിക്കല്‍ അഡ്വൈസറുമായ ഡോ. ജോര്‍ജ്ജ് മാത്യുവിന് നല്‍കി അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. വികാരി ഫാ. സജി ഏബ്രഹാം, ട്രസ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി വര്‍ഗ്ഗീസ് കെ.ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ലഘുജീവചരിത്രവും മധ്യസ്ഥ പ്രാര്‍ത്ഥനകളും അപേക്ഷകളും ആത്മീയ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഭാസുരഗീതിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.