ഓര്‍ത്തഡോക്സ് സഭാ മാനവശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ ബോധവത്ക്കരണ യജ്ഞം
വിജയിപ്പിച്ച് ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി കുടുംബഭദ്രതയും സാമൂഹ്യ സമാധാനവും കാംക്ഷിക്കുന്ന യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് പ്രസിഡണ്ട് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. സഭാ സുന്നഹദോസ് അംഗീകരിച്ച ലഹരിവിരുദ്ധ കര്‍മ്മ പദ്ധതി വിദ്യാലയങ്ങള്‍, ഇടവകകള്‍, ഭദ്രാസനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആദ്ധ്യാത്മീക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ മാനവശക്തീകരണ വകുപ്പ്, ദേവലോകം കാതോലിക്കേറ്റ് അരമന, കോട്ടയം എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്നും മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അറിയിച്ചു. ഫോണ്‍ - 0481-2572800.


