Monday, February 06, 2012
   
Text Size


തിരുവല്ല: പരുമല പാലത്തിനോട്‌ ചേര്‍ന്നുള്ള നടപ്പാലത്തിന്റെ പണികള്‍ അവസാനഘട്ടത്തില്‍. പാലത്തിന്റെ ഉരുക്ക്‌ ചട്ടക്കൂട്‌ ഇന്നലെ സ്‌ഥാപിച്ചു. ഉരുക്ക്‌ പാളികള്‍ നിരത്തി കൈവരികള്‍ സ്‌ഥാപിക്കുകയും അപ്രോച്ച്‌റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തുകഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ജനുവരിയില്‍ തുടങ്ങിയ പണികള്‍ പരുമല പെരുന്നാളിന്‌ മുമ്പ്‌ പൂര്‍ത്തീകരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. പമ്പയാറ്റില്‍ പരുമല പാലത്തിന്‌ ഇരുവശത്തുമായിട്ടാണ്‌ നടപ്പാലം നിര്‍മ്മിക്കുന്നത്‌. ഇരുവശത്തും നാല്‌ കോണ്‍ക്രീറ്റ്‌ തൂണുകള്‍ വീതം സ്‌ഥാപിച്ച്‌ അതിന്‌ മുകളിലാണ്‌ പാലം സ്‌ഥാപിച്ചിരിക്കുന്നത്‌. 100 മീറ്റര്‍ ദൈര്‍ഘ്യവും 1.5 മീറ്റര്‍ വീതിയും പാലത്തിനുണ്ട്‌. 20 മീറ്റര്‍ നീളത്തില്‍ 5 സ്‌പാനുകളാണ്‌ ഓരോ വശത്തും നിര്‍മ്മാണം നടത്തുന്നത്‌ 1.60 കോടി രൂപയ്‌ക്കാണ്‌ പണികള്‍ കരാര്‍ നല്‍കിയിരിക്കുന്നത്‌.