ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സണ്ടേസ്കൂളിന്റെയും എം,ജി.ഓ.സി.എസ്.എം.ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍
സെപ്റ്റംബര്‍ 3,4 തീയതികളില്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെമുതല്‍ യുവജനപ്രസ്ഥാനം യു.എ,ഇ. സോണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കുസൃതിക്കൂട്ടം എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഭൂമിയെ അറിയുക, ഭൂമിയെ സംരക്ഷിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായി കൃഷി, ശാസ്ത്രം, നാടന്‍ പാട്ടുകള്‍ നാടന്‍ വിനോദങ്ങള്‍, കൃഷിയെപ്പറ്റിയുള്ള പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിജ്ഞാനപ്രദമായ ധാരാളം പരിപാടികള്‍ കുട്ടികള്‍ക്കായി രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Report : Alex Varghese, Sharjah


