Monday, February 06, 2012
   
Text Size


എല്ലാ ഈശ്വരവിശ്വാസികളുടെയും തീര്‍ത്ഥയാത്രകള്‍  ആത്മീയ ഉണര്‍വ്വിനു പ്രചോദനമാകുമെന്ന് നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് അഭിപ്രായപ്പെട്ടു. PHOTO GALLERYമരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍2008-ലും 2009-ലും നടത്തിയ മാര്‍ത്തോമ്മായുടെ വഴിയേ എന്ന തീര്‍ത്ഥയാത്രയുടെ മൂന്നാം ഭാഗമായി പരുമലയില്‍നിന്നും ആരംഭിച്ച് നിലയ്ക്കല്‍ വഴി മൈലാപ്പൂരിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് ആങ്ങമൂഴി സെന്റ് തോമസ് പള്ളിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു തിരുമേനി. പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹാ സ്ഥാപിച്ച നിലയ്ക്കല്‍ പള്ളി സന്ദര്‍ശിച്ച ശേഷം അവിടെനിന്നും ഇടുക്കി ഭദ്രാസന ആസ്ഥാനമായ ചക്കുപള്ളം ഗത്സമന്‍ അരമനയില്‍ എത്തിയ തീര്‍ത്ഥയാത്രയെ ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി സ്വീകരിച്ച് ആശീര്‍വദിച്ചു. തീര്‍ത്ഥയാത്രമധുര, വേളാങ്കണ്ണി, പോണ്ടിച്ചേരി വഴി ചെന്നൈയിലെത്തിയപ്പോള്‍ സെന്റ് തോമസ് പള്ളിയില്‍ ചെന്നൈ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലിത്തയും ബഹു. വൈദികരും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മൈലാപ്പൂരില്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹാ കുന്തമേറ്റ സ്ഥലവും ശ്ളീഹായുടെ കബറിടവും സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിച്ചശേഷം തീര്‍ത്ഥയാത്ര പരുമലയ്ക്ക് മടങ്ങി. കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2012-ഓടുകൂടി എല്ലാ മാസത്തിലും കുറഞ്ഞത് രണ്ടു തവണയെങ്കിലും വിശുദ്ധ കുര്‍ബ്ബാന ഇല്ലാത്ത ഒരു പള്ളിയും മലങ്കര സഭയില്‍ ഉണ്ടാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടവകകളെ സഹായിക്കുവാന്‍ 2008-ല്‍ ഷാര്‍ജ ഇടവക യുവജനപ്രസ്ഥാനം ആരംഭിച്ച കാഴ്ചകളോടെ തിരുസന്നിധിയില്‍ എന്ന പദ്ധതിപ്രകാരം ദൈവാലയങ്ങള്‍ക്കുള്ള സാമ്പത്തികസഹായങ്ങള്‍ യാത്രാവേളയില്‍ വിതരണം ചെയ്തു. ഇടവക വികാരി ഫാ. ജോര്‍ജ്ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് അലക്സ് വര്‍ഗീസ്, അലക്സാണ്ടര്‍ കെ. അലക്സ്, ചാക്കോ എം.കെ. എന്നിവര്‍ നേതൃത്വം നല്‍കി.

Report : Alex Varghese, Sharjah