Monday, February 06, 2012
   
Text Size


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗം സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ആഗസ്റ് 2 മുതല്‍ 7 വരെ നടക്കും. സഭയിലെ 33 മെത്രാപ്പോലീത്താമാരും പങ്കെടുക്കും. സഭാ മാനേജിംഗ് കമ്മറ്റിയോഗം 2-ാം തീയതി കോട്ടയം പഴയസെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ നടക്കും. 125 തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 30 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും 26 ഭദ്രാസനസെക്രട്ടറിമാരും സംബന്ധിക്കും.