Monday, February 06, 2012
   
Text Size


പത്തനംതിട്ട : ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ മാതൃസ്ഥാനമാണ് ഓര്‍ത്തഡോക്സ് സഭയ്ക്കുള്ളതെന്നും ആ പാരമ്പര്യത്തില്‍ തുടര്‍ന്നും അതില്‍നിന്നും പിരിഞ്ഞും പ്രവര്‍ത്തിക്കുന്ന വിവിധ സഭകളുണ്ടെന്നും പി. ജെ. കുര്യന്‍ എം. പി. അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്സ് സഭയിലെ നവാഭിഷിക്തരായ ഏഴ് മെത്രാപ്പോലീത്താമാര്‍ക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി വിന്‍സന്റ് പല, മാര്‍ത്തോമ്മാ സഭയിലെ അഭി. ഡോ. ഗീവറുഗീസ് മാര്‍ അത്താനാസിയോസ്, ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു