Monday, February 06, 2012
   
Text Size


റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്തായുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കാലം ചെയ്ത അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്തായുടെ പതിനൊന്നാം ശ്രാദ്ധപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ ഭക്തിപുരസ്സരം ആഘോഷിച്ചു. PHOTO GALLERYപെരുന്നാള്‍ ചടങ്ങുകള്‍ക്ക് നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും, സഭയിലെ അഭി. തിരുമേനിമാരും നേതൃത്വം നല്‍കി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് തീര്‍ഥാടക സംഗമവും നവാഭിഷിക്ത മെത്രാപ്പോലീത്താമാര്‍ക്കുള്ള  സ്വീകരണ സമ്മേളനവും നടന്നു.  അഭി. ഡോ. യൂഹാനോന്‍ മാര്‍ തെവോദോറോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. സന്ധ്യാ നമസ്കാരത്തിന് ശേഷം ഫാ. പി.ജി. ജോസ്. നല്ലില വചന ശുശ്രൂഷ നടത്തി. വെള്ളിയാഴ്ച രാവിലെ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് നിയുക്ത കാതോലിക്ക മുഖ്യ കാര്‍മികത്വം വഹിച്ചു. അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് , അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി. പൌലോസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് , അഭി. ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്, അഭി. മാത്യൂസ്‌ മാര്‍ തെവോദോസിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദെമെത്രെയോസ്, അഭി. യാക്കോബ് മാര്‍ ഏലിയാസ്, അഭി. ജോഷ്വാ മാര്‍ നിക്കൊദിമോസ്, അഭി. ഡോ. എബ്രഹാം മാര്‍ സെറാഫിം  എന്നീ മെത്രാപ്പോലീത്താമാര്‍ സംബന്ധിച്ചു. വി. കുര്‍ബ്ബാനക് ശേഷം  ഭവനദാനം, എന്‍ഡോവ്മെന്റ്റ് വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവയും നടത്തി.