Monday, February 06, 2012
   
Text Size


പത്തനംതിട്ട : വിശ്വാസികള്‍ പ്രകൃതി സംരക്ഷകരായി മാറണമെന്നും ഇടവകകള്‍ അതിനു നേതൃത്വം നല്‍കണമെന്നും ശ്രേഷ്ഠ നിയുക്തബാവാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്‍ തുമ്പമണ്‍ ഭദ്രാസന പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ക്ക് നല്‍കുന്ന തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കണമെന്നും അതിന് ആവശ്യമായ സാമ്പത്തിക സഹായം സഭാ കേന്ദ്രത്തില്‍ നിന്നും നല്‍കുമെന്നും ബാവാ പറഞ്ഞു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആദ്യ തൈ ഏറ്റുവാങ്ങി. കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ്, കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. ബിജു മാത്യുസ് എന്നിവര്‍ പ്രസംഗിച്ചു.