ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന കാതോലിക്കാദിന കവര്‍ പിരിവിന്റെ ഭാഗമായി പ്രതിനിധിസംഗമം നടന്നു.
ബഥേല്‍ അരമനയില്‍ നടന്ന സംഗമത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിച്ചു. നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, സഭാ വൈദികട്രസ്റ്റി ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ.മാത്യു വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു. 9,27,774 രൂപ ഭദ്രാസനത്തില്‍നിന്ന് സമാഹരിച്ച് കാതോലിക്കേറ്റിനെ ഏല്പിച്ചു.


