Friday, May 18, 2012
   
Text Size


ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ വിജയികളായി

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മാര്‍ തേവോദോസിയോസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്ക് വേണ്ടി നടത്തിയ

രണ്ടാമത് ഇന്റര്‍ പ്രെയര്‍ ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ സെന്റ് തോമസ് പ്രാര്‍ത്ഥാനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.PhotoGallery രണ്ടാം സ്ഥാനം സാല്‍മിയ സെന്റ് ജോണ്‍സ് പ്രാര്‍ത്ഥനായോഗം നേടി.ഫെബ്രുവരി മൂന്നാം തീയതി വെള്ളിയാഴ്ച അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍വച്ചു നടത്തിയ മത്സരത്തില്‍ ഇടവകയിലെ പന്ത്രണ്ടോളം പ്രാര്‍ത്ഥനായോഗാംഗങ്ങള്‍ പങ്കെടുത്തു. ക്വിസ് മാസ്റര്‍ ഷിബു പി. അലക്സിന്റെ നേതൃത്വത്തിലുള്ള ടീം മത്സരം നിയന്ത്രിച്ചു. ഇടവക വികാരി ഫാ.ജോസ് മാത്യു, സഹവികാരി ഫാ..ജോര്‍ജ്ജ് സി. വര്‍ഗീസ്, സെക്രട്ടറി ജോണ്‍ ജോര്‍ജ്ജ്, തോമസ് മാത്യു, വര്‍ഗീസ് ജോര്‍ജ്ജ്, റെജു ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Report : Jerry J. Koshy