All News
ആധുനിക തലമുറ ആത്മീയത മറക്കുന്നു: കാതോലിക്കാ ബാവ

കൊടുമണ്‍: ആധുനിക തലമുറ ആത്മീയ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഭൌതിക സാഹചര്യങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാണെന്ന്
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
കൊടുമണ്‍ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് പള്ളിയെ വലിയ പള്ളിയായി പ്രഖ്യാപിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ത്താവിന്റെ ശരീരമായ സഭയുടെ അവിഭാജ്യഘടകമാണ് ഓരോ ഇടവകയും. കേവല സ്ഥലവിസ്തൃതികൊണ്ടും ഭൌതികസാഹചര്യം കൊണ്ടും ആള്‍ബലം കൊണ്ടും സാമ്പത്തികം കൊണ്ടും മാത്രം വലിയപള്ളി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ദേവാലയം അതില്‍പ്പെടുന്ന വിശ്വാസികളുടെ സമൂഹവും ദൈവത്തിന്റെ ആലയത്തിന്റെ മഹത്വം കളയാതെ സമൂഹത്തിന് പ്രയോജനം ഉണ്ടാകത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കണം ബാവ പറഞ്ഞു.
കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. വര്‍ഗീസ് പേരയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. തേവത്തുമണ്ണില്‍, റ്റി.എം. പാപ്പച്ചന്, എം.കെ. രാജന് കളീക്കല്‍, വി.റ്റി. രാജന് വെളിയത്ത്, അലക്സ് മാത്യു വെളിയത്ത്, ജോണ്സണ്, വി.എം. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ഇടവകയുടെ ആതുരസഹായ പദ്ധതിയായ സാധുജനസഹായനിധി വിതരണം ചെയ്തു.